19 September Saturday

പാക് ഗുരുദ്വാര പള്ളിയാക്കുന്നു; പ്രതിഷേധിച്ച് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ന്യൂഡൽഹി
ലാഹോറിലെ നൗലാഖ ബസാറിലെ ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള പാക് നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സിഖ് ചരിത്രപുരുഷന്‍ ഭായി തരു സിങ്ജി 1745-ൽ ജീവത്യാഗം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ​ഗുരുദ്വാര, ശഹീദി ആസ്ഥാൻ എന്ന പരിപാവനമായ ഇടമായാണ് സിഖ് മതസ്ഥർ കണക്കാക്കുന്നത്.

ഇവിടം മസ്ജിദ് ശഹീദ് ഗഞ്ജ് എന്ന പുരാതന മുസ്ലിം ആരാധനാലയമാണെന്ന് സ്ഥാപിച്ച് പള്ളിയാക്കി മാറ്റാനുള്ള നീക്കത്തില്‍ പാക് ഹൈക്കമീഷനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. നിലവിലെ സംഭവവികാസങ്ങളെ കടുത്ത ഉൽക്കണ്ഠയോടെയാണ്‌ ഇന്ത്യ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മതസ്വാതന്ത്ര്യം ഹനിക്കാനുള്ള പാക്‌ തീവ്രവാദികളുടെ നീക്കം ചെറുക്കാൻ പാക്‌ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇടപെടണമെന്ന്‌ അകാലിദൾ വക്താവ്‌ മഞ്ജീന്ദർ സിങ് സിർസ ആവശ്യപ്പെട്ടു. പഞ്ചാബിന്റെ ഉൽക്കണ്‌ഠ ശക്തമായ ഭാഷയിൽ പാകിസ്ഥാനെ അറിയിക്കണമെന്ന്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ ജയശങ്കറിനോട്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top