07 December Tuesday

സ്കൂൾ ഓഫ്‌ ഡ്രാമയെ തകര്‍ക്കരുത് ; ആശങ്ക അറിയിച്ച് 262 കലാകാരന്മാരുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ന്യൂഡൽഹി
നാഷണൽ സ്കൂൾ ഓഫ്‌ ഡ്രാമ (എൻഎസ്‌ഡി) മതപരമായ ഉത്സവങ്ങൾക്ക്‌ പ്രചാരം നൽകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കലാകാരന്മാർ. കർവചൗത്‌, ഇദുൽ മിലാദ്‌, ദുർഗാപൂജ തുടങ്ങിയവയെ കുറിച്ചുള്ള പോസ്റ്റുകൾ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതിലാണ് പ്രതിഷേധം. ഇവ എത്രയുംവേഗം ഒഴിവാക്കണമെന്ന്‌ കലാകാരൻമാരും എഴുത്തുകാരും എൻഎസ്‌ഡിയിലെ മുൻ അധ്യാപകരുമടക്കം 262 പേര്‍ ചെയർപേഴ്‌സണ്‌ നൽകിയ കത്തിൽ  ആവശ്യപ്പെട്ടു. കലാകാരനും സംവിധായകനുമായ എം കെ റെയ്‌ന, നടൻ സുധൻവ ദേശ്‌പാണ്ഡെ, എൻഎസ്‌ഡി മുൻ ഡയറക്ടർ അനുരാധ കപൂർ എന്നിവരുൾപ്പെടെ 262 പേർ ഒപ്പിട്ടാണ്‌ കത്ത്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top