09 August Sunday

ടൂറിസ്‌റ്റ്‌ വാഹനങ്ങൾക്ക്‌ അഖിലേന്ത്യ പെർമിറ്റ്‌ നൽകാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ന്യൂഡൽഹി > ടൂറിസ്‌റ്റ്‌ വാഹനങ്ങൾക്ക്‌ അഖിലേന്ത്യ പെർമിറ്റ്‌ അനുവദിച്ച്‌ മാനദണ്ഡം പരിഷ്‌കരിക്കാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി ചെയ്‌ത് ‘ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ് 2020' എന്ന പേരില്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും. രാജ്യത്ത്‌ എവിടെയും സഞ്ചരിക്കാനുള്ള‌ നാഷണൽ പെർമിറ്റ്‌ ചരക്കു വാഹനങ്ങൾക്ക്‌ വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ്‌‌ നീക്കമെന്ന്‌ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദ്ദേശങ്ങൾ നൽകാം.

ഈ പുതിയ പദ്ധതി പ്രകാരം ഒരു ടൂറിസ്റ്റ് വാഹന ഓപ്പറേറ്ററിന്‌ ആൾ ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷൻ ആന്റ് പെര്‍മിറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. നിയമാനസൃതം ആവശ്യമായ രേഖകളും ഫീസും നൽകുന്നവർക്ക്‌ 30 ദിവസത്തുനുള്ളിൽ പെർമിറ്റ്‌ നൽകും. മൂന്നുമാസമോ അതിന്റെ ഗുണിതങ്ങളോ ആയാണ്‌ പെർമിറ്റ്‌ അനുവദിക്കുക. മൂന്നുവർഷമാണ്‌ ഒറ്റത്തവണ അനുവദിക്കുന്ന പരമാധവി കാലാവധി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top