23 August Friday

ഗംഗ സംരക്ഷണവും മോഡിക്ക് രാഷ്‌ട്രീയ മുതലെടുപ്പ് മാത്രം; നാലുവര്‍ഷത്തിനിടെ നാഷണല്‍ ഗംഗ കൗണ്‍സില്‍ ഒരു യോഗം പോലും ചേര്‍ന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

ന്യൂഡല്‍ഹി > ഗംഗ ശുദ്ധീകരണവും മോഡിക്ക് വെറും തെരഞ്ഞെടുപ്പ് പ്രചരണം മാത്രമായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. നരേന്ദ്ര മോഡി തലവനായുള്ള ഗംഗ ദേശീയ കൗണ്‍സില്‍ വര്‍ഷമിത്ര കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ്' ദ വയര്‍' ഓണ്‍ലൈന്‍  പുറത്തുവിട്ടിരിക്കുന്നത്. നാലുവര്‍ഷത്തിനിടെ ഒരു യോഗംപോലും  കൗണ്‍സില്‍ ചേര്‍ന്നിട്ടില്ലെന്ന് 'ദ വയറി' ന്റെ  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഗംഗാ സംരക്ഷണത്തിനായുള്ള മറ്റൊരു പദ്ധതിയായ നാഷണല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റി(എന്‍ജിആര്‍ബിഎ)യും സമാനമായ നിര്‍ജീവാവസ്ഥയിരുന്നെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിന്റെയും ചെയര്‍മാന്‍ നരേന്ദ്ര മോഡി തന്നെ. ഗംഗ ശുചീകരണം -സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് കൗണ്‍സില്‍ രൂപീകരിച്ചത്. ഒക്ടോബര്‍ 2016 ലാണ് നാഷണല്‍ ഗംഗ കൗണ്‍സല്‍ (എന്‍ജിസി)രൂപീകരിച്ചത്.

 2017ല്‍ ഗംഗാ സംരക്ഷണത്തിന്റെ മെല്ലേപ്പോക്കിനെതിരെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയിരുന്നത്. അതേസമയം എന്‍ജിആര്‍ബിഐ, ജലവിഭവമന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തില്‍ രണ്ട് യോഗങ്ങള്‍ ചേര്‍ന്നതൊഴിച്ചാല്‍ ഇക്കാര്യത്തിലും കാര്യമായ നീക്കുപോക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ല.

യുപിഎ ഭരണകാലത്താണ് എന്‍ജിആര്‍ബിഎ രൂപീകരിച്ചത്. അതാതു കാലത്തെ പ്രധാനമന്ത്രിമാരാണ് ഇതിന്റെ ചെയര്‍മാനാവേണ്ടത്.മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത്  2009 മുതല്‍ 2012വരെ എന്‍ജിആര്‍ബിഐ മൂന്നിലധികം തവണ ചേര്‍ന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് സമാനമായി ഗംഗ ശുചീകരണവും വര്‍ഗീയതയ്ക്കുവേണ്ടി പ്രയോഗിക്കുകയാണ് മോഡി സര്‍ക്കാര്‍ എന്നിപ്പോള്‍ കൂടുതല്‍ വ്യക്തമാകുകയാണ്.

 


പ്രധാന വാർത്തകൾ
 Top