01 August Sunday

ഗുജറാത്തിൽ പ്ലസ്‌ ടു എത്തുന്നത്‌ 
29.2 ശതമാനം പെൺകുട്ടികൾ ; കേരളത്തിൽ 93.6 ശതമാനം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021



ന്യൂഡൽഹി
ഗുജറാത്തിൽ ഗ്രാമീണ പെൺകുട്ടികളിൽ പ്ലസ്ടു പഠിക്കുന്നത് 29.2 ശതമാനംമാത്രം. കേരളത്തിൽ ആ പ്രായത്തിലുള്ള 93.6 ശതമാനം പെൺകുട്ടികളും ഹയർ സെക്കൻഡറി സ്കൂളിലെത്തുമ്പോഴാണ് ഗുജറാത്തിലെ പിന്നോക്കാവസ്ഥ. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയാണ്‌ കണക്ക് പുറത്തുവിട്ടത്.

ഗുജറാത്തിലെ ഗ്രാമീണമേഖലയിൽ 97.3 ശതമാനം പെൺകുട്ടികളും പ്രാഥമിക പഠനത്തിന് ചേരുന്നുണ്ടെങ്കിലും നാലിൽ ഒരാളാണ് പ്ലസ് ടുവിലെത്തുന്നത്. കേരളത്തിൽ 99.4 ശതമാനം പെൺകുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ചേരുമ്പോൾ 93.6 ശതമാനവും പ്ലസ് ടു പൂർത്തിയാക്കുന്നു. ഗ്രാമീണ മേഖലയിലെ ആൺകുട്ടികളുടെ പഠനത്തിലും ഗുജറാത്ത് ഏറെ പിന്നിലാണ്. 45 ശതമാനം  മാത്രമാണ് പ്ലസ് ടു പഠിക്കാനെത്തുന്നത്. കേരളത്തിലിത് 90.8 ശതമാനമാണ്. ബിഹാർ, കർണാടക, അസം സംസ്ഥാനങ്ങളും ഗ്രാമീണ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറെ പിന്നിലാണ്‌.

പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസം നൽകാൻ ബിജെപി സർക്കാർ 2015ൽ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, 2020 വരെ പദ്ധതിക്ക്‌ 447 കോടി അനുവദിച്ചതിൽ 325 കോടിയും പരസ്യത്തിനാണ്‌ ഉപയോഗിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top