09 October Wednesday

മദ്രസകളിൽ ‘ശരിയായ’ വിദ്യാഭ്യാസം നൽകുന്നില്ലെന്ന്‌ 
ദേശീയ ബാലാവകാശ കമീഷൻ

സ്വന്തം ലേഖകൻUpdated: Thursday Sep 12, 2024


ന്യൂഡൽഹി
മദ്രസകളിൽ കുട്ടികൾക്ക്‌ ‘ശരിയായ’ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന്‌ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻസിപിസിആർ). മദ്രസകളിലെ പഠനം വിദ്യാർഥികൾക്ക്‌ അർഹിക്കുന്ന പല അവകാശങ്ങളും നിഷേധിക്കുന്നതായും എൻസിപിസിആർ സുപ്രീംകോടതിയിൽ ആരോപിച്ചു.  ‘ഉത്തർപ്രദേശ്‌ ബോർഡ്‌ ഓഫ്‌ മദ്രസ എഡ്യുക്കേഷൻ ആക്‌ട്’ റദ്ദാക്കിയ അലഹബാദ്‌ ഹൈക്കോടതി  ഉത്തരവിന്‌ എതിരായ ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച്‌ മുമ്പാകെയാണ്‌  വാദങ്ങളുന്നയിച്ചത്‌. അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌  നടപ്പാക്കുന്നത്‌ ആഗസ്‌ത്‌ അഞ്ചിന്‌  സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.

ഭരണഘടനാ വ്യവസ്ഥകളും വിദ്യാഭ്യാസ അവകാശ നിയമവും ബാലാവകാശ നിയമവും ലംഘിച്ച്‌ തികച്ചും ഏകപക്ഷീയമായാണ്‌ മദ്രസകളുടെ പ്രവർത്തനം. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ സ്‌കൂൾ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച്‌ അടിസ്ഥാന ധാരണ ലഭിക്കുന്നില്ല. അധ്യാപകർക്ക്‌ അടിസ്ഥാനയോഗ്യതയില്ല–-  കമീഷൻ വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top