22 October Tuesday

'ഇന്ത്യയെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷ വേണമെന്ന വാദവുമായി അമിത് ഷാ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ന്യൂഡല്‍ഹി > ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്നും ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുക്കാന്‍ പൊതുവായ ഒരു ഭാഷ ഉണ്ടായിരിക്കണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

'ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയും. എല്ലാ ഭാഷയ്‌‌‌ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എങ്കിലും കൂടുതലായി ഉപയോഗിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദിക്കേ ജനങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ സാധിക്കൂ. ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു'- അമിത് ഷാ കുറിച്ചു.

അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഫെഡറല്‍ തത്വങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top