07 August Friday

കൽക്കരി മേഖല പൂർണമായി മത്സരത്തിന്‌ തുറന്നുകൊടുക്കും: മോഡി

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

ന്യൂഡൽഹി 
ഇന്ത്യയിലെ കൽക്കരി ഖനികൾ പൂർണമായി വിപണിയിലെ മത്സരത്തിന്‌ തുറന്നുകൊടുക്കുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൽക്കരി ബ്ലോക്കുകൾ വാണിജ്യ ഖനനത്തിനായി സ്വകാര്യ കമ്പനികൾക്ക്‌ ലേലം ചെയ്യുന്നത്‌ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോഡി.

ലോകത്തിലെ നാലാമത്തെ വലിയ കൽക്കരിശേഖരമുള്ള രാജ്യമാണ്‌ ഇന്ത്യ. രണ്ടാമത്തെ വലിയ കൽക്കരി ഉൽപ്പാദകരായ ഇന്ത്യയാണ്‌ ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമെന്നത്‌ വിരോധാഭാസമാണ്‌. ഈ മേഖലയെ മത്സരത്തിൽനിന്ന്‌ ഒഴിവാക്കിയതും സുതാര്യത ഇല്ലാത്തതും വലിയ പ്രശ്‌നമായിരുന്നു. നിക്ഷേപത്തിന്റെ അഭാവവും കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെട്ടു. ഇവയൊക്കെ മറികടക്കാനാണ്‌ കൽക്കരി മേഖലയെ മത്സരം, മൂലധനം, പങ്കാളിത്തം, സാങ്കേതികവിദ്യ എന്നിവയ്‌ക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്‌.

 കൽക്കരി മേഖലയിലെ പരിഷ്‌കാരങ്ങൾ സ്‌റ്റീൽ, അലുമിനിയം, വളം, സിമന്റ്‌ തുടങ്ങിയ മേഖലകൾക്കും പ്രയോജനകരമാകും. മേഖലയിലെ പരിഷ്‌കാരങ്ങൾ കിഴക്കൻ, മധ്യ ഇന്ത്യ, ഗോത്ര മേഖലകൾ എന്നിവയെ രാജ്യവികസനത്തിന്റെ  തൂണുകളാക്കി മാറ്റുമെന്ന്‌ മോഡി  പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top