22 September Sunday

ചരിത്രമാകുക മോഡിയുടെ തോൽവി: മായാവതി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ന്യൂഡൽഹി
വാരാണസിയിൽ നരേന്ദ്ര മോഡിയുടെ ജയത്തേക്കാൾ തോൽവിയാണ‌് ഇനി ചരിത്രമാവുകയെന്ന‌് ബഹുജന്‍ സമാജ്‌ പാര്‍ടി അധ്യക്ഷ മായാവതി. വാരാണസിയിൽ മോഡി തോൽവി ഏറ്റുവാങ്ങുമെന്നും മായാവതി ട്വിറ്ററിൽ പറഞ്ഞു. മോഡിയുടെ ഗുജറാത്ത‌് മോഡലിനെതിരെയും മായാവതി ആഞ്ഞടിച്ചു.

പുരോഗതിക്ക്‌ പകരം മോഡി–-യോഗി ഇരട്ടനിയന്ത്രണ സർക്കാർ വർഗീയ ലഹളയും കലാപവും മാത്രമാണ‌് ഇവിടെ നടത്തുന്നത‌്. രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുന്ന മോഡിയുടെ വിജയത്തേക്കാള്‍ പരാജയമാണ‌് അവിടെ ചരിത്രമാകുക. 1977ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി റായ്ബറേലിയില്‍ തോറ്റു.എന്തുകൊണ്ട് ഇത് വാരാണസിയിലും ആവര്‍ത്തിച്ചുകൂടാ എന്നും മായാവതി ചോദിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിയോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് അജയ് റായ് തന്നെയാണ് ഇത്തവണയും മോഡിയുടെ എതിരാളി. എസ്‌പിയുടെ ശാലിനി യാദവാണ് ഇവിടെ മോഡിക്കെതിരെ മത്സരിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top