21 August Wednesday

കശ‌്മീർ നേതാക്കളെ ആക്ഷേപിച്ച‌് മോഡി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

കഠ‌്‌വ
കശ‌്മീരിലെ അബ്ദുള്ള, മുഫ‌്തി കുടുംബങ്ങളെ വിഘടനവാദികളെന്ന‌് ആക്ഷേപിച്ച‌് പ്രധാനമന്ത്രി. കഠ‌്‌വയിലെ തെരഞ്ഞെടുപ്പ‌് റാലിയിൽ സംസാരിക്കുകയായിരുന്നു മോഡി. ആറുമാസംമുമ്പുവരെ തങ്ങളുടെ സഖ്യകക്ഷിയായിരുന്നു പിഡിപിയെന്ന‌ വസ‌്തുത മറച്ചുവച്ചാണ‌് പ്രധാനമന്ത്രിയുടെ പ്രസംഗം. മൂന്നു പതിറ്റാണ്ടുകളായി അബ്ദുള്ളമാരും മുഫ‌്തിമാരും ചേർന്ന‌് ഇന്ത്യയെ വിഭജിക്കാനാണ‌് ശ്രമിച്ചതെന്ന‌് മോഡി പറഞ്ഞു. കശ‌്മീരിൽനിന്ന‌് പണ്ഡിറ്റുകളെ ഇന്ത്യയുടെ വിവിധ ഭാഗത്തേക്ക‌് തുരത്തിയതിന‌് കോൺഗ്രസിനു പങ്കുണ്ട‌്. ബിജെപി അധികാരത്തിലെത്തിയാൽ അവരുടെ തിരിച്ചുവരവിന‌് കൂടുതൽ പ്രാധാന്യം കൊടുക്കും.  ബാലാകോട്ട‌് വ്യോമാക്രമണം നടത്തി എന്ന‌് സൈന്യം അവകാശപ്പെട്ടിട്ടും കോൺഗ്രസ‌് വിശ്വസിക്കാൻ കൂട്ടാക്കാത്ത‌ത‌് സൈനികരെ അപമാനിക്കുന്നത‌ിനു തുല്യമാണ്‌ മോഡി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ തുരത്താൻ ശ്രമം –മെഹ‌്ബൂബ

രാജ്യത്ത‌് വർഗീയ ധ്രുവീകരണം നടത്തി ഇന്ത്യയെ വിഭജിക്കാനാണ‌് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്ന‌് പിഡിപി പ്രസിഡന്റ‌് മെഹ‌്ബൂബ മുഫ‌്തി. കഠ‌്‌വയിൽ നടന്ന റാലിയിൽ നരേന്ദ്ര മോഡി മെഹ‌്ബൂബ മുഫ‌്തിക്കെതിരേയും ഒമർ അബ‌്ദുള്ളക്കെതിരേയുംനടത്തിയ പരാമർശത്തിന‌്  മറുപടി നൽകുകയായിരുന്നു അവർ.  കുടുംബഭരണമെന്ന‌്  പറയുന്നയാൾ തെരഞ്ഞെടുപ്പിനുശേഷം അവരുമായി ഭരണത്തിലെത്താൻ ആഗ്രഹിക്കുന്നത‌് എന്തിനാണ‌്.

വിഭജിക്കാൻ ശ്രമിക്കുന്ന പാർടികളുമായി എന്തിനാണ‌് 99 ലും 2015 ലും ബിജെപി സഖ്യസർക്കാർ രൂപീകരിച്ചത‌്. ന്യൂനപക്ഷങ്ങളെ തുരത്തി ഇന്ത്യ വിഭജിക്കാനാണ‌് ബിജെപിയുടെ ശ്രമമെന്നും മെഹ‌്ബൂബ മുഫ‌്തി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top