12 July Sunday

കോവിഡ് പ്രതിരോധം: 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020

ന്യൂഡല്‍ഹി> കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് ധീരമായ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്.ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. വിവിധ രാജ്യങ്ങളില്‍ 42 ലക്ഷത്തില്‍ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതില്‍ അനുശോചനം അറിയിക്കുന്നുവെന്നും  പ്രധാനമന്ത്രി പറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top