17 February Sunday
ഐടി സെല്ലിന്റെ പ്രചരണ വിവരങ്ങൾ തിരുത്തി

മോഡിക്കെതിരെ കേന്ദ്രമന്ത്രിമാരും സംസ്ഥാന ഘടകങ്ങളും; ട്വിറ്റർ കളിയിൽ അന്തംവിട്ട‌് ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ന്യൂഡൽഹി > നരേന്ദ്ര മോഡി സർക്കാരിന്റെ മോശം പ്രകടനവും വാഗ‌്ദാന ലംഘനവും എണ്ണിപ്പറഞ്ഞ‌് ബിജെപി കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും ട്വീറ്റുകൾ പ്രവഹിച്ചത‌് ബിജെപിയെ അമ്പരപ്പിച്ചു. ‘മോഡി സർക്കാരിന്റെ അജണ്ടയിൽ മധ്യവർഗത്തിനായി പ്രവർത്തിക്കുക എന്നത‌് ഏറെ പിന്നിലാണ‌്. മധ്യവർഗം മറ്റുള്ളവരുടെ കരുണയിലാണ‌് കഴിയുന്നതെന്ന കോൺഗ്രസ‌് കാലത്തെ ചിന്താഗതി മറികടക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു’ –- കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണന്റെ ഈ ട്വീറ്റ‌് പ്രത്യക്ഷപ്പെട്ടതോടെ ബിജെപിയും മറ്റുള്ളവരും ഞെട്ടി. പിന്നാലെ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന പ്രവർത്തന പദ്ധതിയിലെ സുപ്രധാനകാര്യം മോഡി സർക്കാർ ചെയ‌്തില്ലെന്ന‌് അസം ബിജെപി പേജ‌് ട്വീറ്റു ചെയ‌്തു. അതേ വിവരങ്ങൾ പൊൻ രാധാകൃഷ‌്ണനും ട്വീറ്റ‌് ചെയ‌്തു. ബിജെപിയുടെ പ്രധാന ട്വിറ്റർ ഹാന്റിലുകളിൽ ഒന്നിനുപിറകെ ഒന്നായി മോഡിക്കെതിരെ ട്വീറ്റുകൾ നിറഞ്ഞു.

ട്വിറ്റർ ഹാന്റിലുകൾ ഒന്നടങ്കം ഹാക്ക‌് ചെയ്യപ്പെട്ടോ എന്ന ആശങ്കയാണ‌് ബിജെപി ക്യാമ്പിൽ ഉണ്ടായത‌്. എന്നാൽ, ബിജെപി ഐടി സെൽ ഗൂഗിൾ ഡ്രൈവിലൂടെ പ്രചരിപ്പിക്കാൻ കൈമാറിയ വിവരങ്ങളിൽ ആരോ തിരുത്തുകയായിരുന്നു. കേന്ദ്രമന്ത്രിമാരടക്കം ബിജെപി ഓഫീസിൽനിന്ന‌് നൽകുന്ന വിവരങ്ങൾ അതേപടി പ്രചരിപ്പിക്കുകയാണെന്ന‌് ഇതോടെ പുറത്തുവന്നു. പ്രചരണങ്ങളുടെ വസ‌്തുതകൾ പരിശോധിക്കുന്ന ഋത്വിക് സിൻഹയുടെ ആൾട്ട‌് ന്യൂസ‌ാണ‌് ബിജെപി ഐടി സെൽ കൈമാറിയ വിവരങ്ങൾ തിരുത്തപ്പെട്ടതോടെയാണ‌് ബിജെപിക്ക‌് അബദ്ധം പിണഞ്ഞതെന്ന‌് ചൂണ്ടിക്കാട്ടിയത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top