Deshabhimani

നടികര്‍സംഘം; ലൈം​ഗികാതിക്രമ പരാതികൾ നൽകാൻ സമിതി: രോഹിണി അധ്യക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 07:14 PM | 0 min read

ചെന്നൈ > തമിഴ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ലൈം​ഗികാതിക്രമ പരാതികളും നൽകാൻ നടികർ സംഘം കമ്മറ്റിക്ക് രൂപം നൽകി. അഭിനേത്രി രോഹിണി അധ്യക്ഷയായ സമിതിക്ക് പരാതി നൽകാം. സ്ത്രീകൾക്ക് പരാതികളുമായി സധൈര്യം മുന്നോട്ടു വരാമെന്ന് രോഹിണി അറിയിച്ചു. തമിഴ്നാട്ടിലെ സിപിഐ എം അനുഭാവികൂടിയാണ് രോഹിണി.

ആരോപണം തെളിഞ്ഞാൽ കുറ്റക്കാർക്ക് സിനിമയിൽ നിന്ന് അഞ്ചു വർഷം വിലക്കേര്‍പ്പെടുത്തുമെന്നും സമിതി അറിയിച്ചു. ഇരകൾക്ക് വേണ്ടുന്ന നിയമസഹായവും സമിതി നേരിട്ട് ഏർപ്പെടുത്തും. തമിഴ് സിനിമാ രം​ഗത്തെ താര സംഘടനയാണ് നടികർസംഘം. 2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home