27 September Monday

‘തകയ് സാൽ തമിഴർ’ പുരസ്‌കാരം സഖാവ്‌ എൻ ശങ്കരയ്യക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


ചെന്നൈ>  തമിഴ്നാട് സർക്കാർ പുതിയതായി പ്രഖ്യാപിച്ച" തകയ് സാൽ തമിഴർ" എന്ന പുരസ്‌കാരം  നൂറ്‌ വയസിന്റെ നിറവിൽ നിൽക്കുന്ന  സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായ  സഖാവ് എൻ.ശങ്കരയ്യാക്ക് സമ്മാനിക്കും.
സ്വാതന്ത്ര്യ ദിന ചടങ്ങുകൾ നടക്കുമ്പോൾ അവാർഡ് സമ്മാനിക്കും. 10 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വൈകോ തുടങ്ങിയവർ എൻ ശങ്കരയ്യയ്ക്കൊപ്പം

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വൈകോ തുടങ്ങിയവർ എൻ ശങ്കരയ്യയ്ക്കൊപ്പം


പുരസ്‌കാരം താൻ  സസന്തോഷം സ്വീകരിക്കുന്നു എന്നും തുക  തമിഴ്നാട്  മുഖ്യമന്ത്രിയുടെ കൊറോണ നിവാരണ ഫണ്ടിലേക്ക് നൽകുമെന്നും ശങ്കരയ്യ അറിയിച്ചു. ഏറെഅർഹൻ ആയ തമിഴൻ എന്നാണ്‌ തകയ് സാൽ തമിഴർ  എന്ന വാക്കിന്റെ അർത്ഥം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top