31 October Saturday

ലീഗ്‌ നിയോഗിച്ച മധ്യസ്ഥന്റെ 80 ലക്ഷം പോയി

മുഹമ്മദ്‌ ഹാഷിംUpdated: Sunday Sep 13, 2020

കാസര്‍കോഡ്> ഫാഷൻ ഗോൾഡ്‌ ജ്വല്ലറി തട്ടിപ്പിൽ മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വം മധ്യസ്ഥനാക്കിയ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻഹാജിക്കും  ബന്ധുക്കൾക്കും നഷ്ടമായത്‌ 80 ലക്ഷം രൂപ. മാഹിൻഹാജിയിൽനിന്ന്‌ 30 ലക്ഷം രൂപയാണ്‌ നിക്ഷേപമായി എം സി ഖമറുദ്ദീൻ എംഎൽഎ വാങ്ങിയത്‌. ഇദ്ദേഹത്തിന്റെ സഹോദരി 30 ലക്ഷവും സഹോദരന്റെ മകൾ 20 ലക്ഷവും നിക്ഷേപിച്ചു. തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. സംസ്ഥാന നേതൃത്വത്തോട്‌ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.

ചെർക്കളം അബ്ദുള്ള  പ്രസിഡന്റായിരുന്ന  മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഖമറുദ്ദീനെതിരെ നിലവിലുള്ള ജനറൽ സെക്രട്ടറി എ അബ്ദുൾറഹ്‌മാൻ മത്സരിച്ചിരുന്നു. അന്ന്‌ തോൽവി ഉറപ്പായ ഖമറുദ്ദീനെ സഹായിച്ചത്‌  മാഹിൻഹാജിയാണ്‌. പണക്കാട്‌ തങ്ങളിൽ സ്വാധീനം ചെലുത്തി ഖമറുദ്ദീനെ ജനറൽ സെക്രട്ടറിയാക്കി. അബ്ദുൾറഹ്‌മാനെ ജില്ലാ ട്രഷററുമാക്കി. പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായ തന്നെപ്പോലും വഞ്ചിച്ചുവെന്ന വികാരമാണ്‌ മാഹിൻ ഹാജിക്കിപ്പോൾ.

കാസർകോട്‌ ജില്ലയിലെ നിരവധി മുസ്ലിംലീഗ്‌ നേതാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായി. സമസ്‌തയുടെയും മുസ്ലിംലീഗിന്റെയും നേതാവായ  ഉദുമയിലെ ഖത്തർ അബ്ദുള്ളഹാജിയോട്‌ 20 ലക്ഷം രൂപയാണ്‌ വാങ്ങിയത്‌.  മുൻ എംഎൽഎ പരേതനായ പി ബി അബ്ദുൾറസാഖ്‌,  പരേതനായ മെട്രോ മുഹമ്മദ്‌ഹാജി എന്നിവരോടും വലിയ തുക വാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top