08 October Tuesday

ഗോരക്ഷകര്‍ പ്ലസ് 2 വിദ്യാര്‍ഥിയെ കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യം സിസിടിവിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

ന്യൂഡല്‍ഹി> ഗോരക്ഷര്‍ വിദ്യാര്‍ഥിയെ കാറില്‍ പിന്തുടരുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.   ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പശുക്കളെ  കടത്തുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാര്‍ഥിയെ  അക്രമികള്‍ പിന്തുടര്‍ന്നത്. ഹരിയാനയിലെ ഫരിദാബാദിലാണ് സംഭവം.

 പിന്തുടരുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. ഗാഡ്പുരി ടോള്‍ പ്ലാസയില്‍ സ്ഥാപിച്ച സിസിടിവിയിലാണ്  ദൃശ്യങ്ങള്‍ പതിഞ്ഞത്. ആഗ്ര- ഡല്‍ഹി ദേശീയ പാതയിലാണ് ആര്യന്‍ മിശ്രയെന്ന വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്.

പശു സംരക്ഷണ സേന പ്ലസ് ടു വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു

ആഗസ്റ്റ് 24നാണ് സംഭവം. മാരുതി സുസുകി സ്വിഫ്റ്റിലാണ്  അക്രമികവള്‍ ഇവരെ പിന്തുടര്‍ന്നത്.  പുലര്‍ച്ചെ മൂന്ന് മണിക്കുള്ള ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്.  സെക്കന്റുകള്‍ക്കകമാണ്  ആര്യന്‍ വെടിയേറ്റ് മരിച്ചത്. അനില്‍ കൗശിക്,   കൃഷ്ണ, വരുണ്‍, ആദേശ്,  സൗരഭ്  എന്നിവരാണ് പിടിയിലായത്. ആഗസ്റ്റ് 23 ന്, കുറച്ചുപേര്‍ പശുക്കളെ  കടത്തുന്നതായി വിവരം ലഭിച്ചതായും രണ്ട് പേര്‍ എക്‌സ് യുവിയില്‍  നഗരത്തില്‍ കറങ്ങുന്നതായി കണ്ടെന്നും   പിടിയിലായവര്‍ പറഞ്ഞു.

ആര്യന്‍യാത്ര ചെയ്ത കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതിരുന്നപ്പോള്‍ സംശയിച്ചെന്നും ഇതാണ് കൊലക്ക് കാരണമെന്നും പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top