Deshabhimani

യുവതിയുടെ മൃതദേഹഭാഗങ്ങൾ ഫ്രിഡ്‌ജിൽ കണ്ടെത്തിയ സംഭവം: പ്രതി ഒഡിഷയിലെന്ന് പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 04:09 PM | 0 min read

ബംഗളൂരു > യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ വച്ച  സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഒഡീഷയിലുണ്ടെന്ന് വിവരം. ബംഗളൂരു വൈലിക്കാവലിലെ അപാർട്ട്‌മെന്റിലെ ഫ്രിഡ്‌ജിനുള്ളിലാണ് മുപ്പത് കഷണങ്ങളാക്കി മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

29കാരിയായ മഹാലക്ഷ്മിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബംഗളൂരു വൈലിക്കാവലിലെ മഹാലക്ഷ്മിയുടെ അപാർട്ട്‌മെന്റിൽനിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ്‌ ശരീരഭാഗങ്ങൾ കണ്ടെത്തിയത്‌.

കൊലയാളിയെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെന്ന സംശയിക്കുന്നയാൾ ഒഡീഷയിലാണെന്ന് പോലീസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഇയാളാണെന്ന് വിവരം ലഭിച്ചതായും അന്വേഷണ സംഘത്തെ അവിടേക്ക് അയച്ചതായും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home