Deshabhimani

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് : മുംബൈയിൽ കനത്ത സുരക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 11:14 AM | 0 min read

മുംബൈ > മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പൊലീസ് തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുരക്ഷ ക്രമീകരണങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ അതാതിടങ്ങളിലെ ഡിസിപിമാർക്ക് നിർദേശവും നൽകി. നവംബറിൽ മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതും ഉത്സവ സീസണും കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home