13 November Wednesday

മുംബൈയിൽ 18 വയസുകാരിയെ മയക്കി കൂട്ടബലാത്സംഗം; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

മുംബൈ > 18 വയസുകാരിയെ മയക്കാനുള്ള മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. മുംബൈയിലെ ബാന്ദ്ര മേഖലയിലാണ് സംഭവം. കേസിൽ 31 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രതികൾ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിൽ വച്ച് മരുന്ന് കലർത്തിയ പാനീയം കുടിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം പുറത്ത് പറയുകയോ പരാതി നൽകുകയോ ചെയ്താൽ കൊന്നുകളയുമെന്ന് ബോധം വീണ്ടെടുത്ത പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി നിർമൽ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി മുംബൈ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവം ബാന്ദ്രയിലുടനീളം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top