23 April Friday

ശതകോടി സമ്പന്നരിൽ മുകേഷ്‌ അംബാനി ലോകത്ത്‌ എട്ടാമൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

ന്യൂഡൽഹി > ശതകോടി ഡോളറിൽ കൂടുതൽ ആസ്‌തിയുള്ളവരുടെ ആഗോളപട്ടികയിൽ ഇന്ത്യ മൂന്നാംസ്ഥാനത്ത്‌. ഇത്തരം 177 അതിസമ്പന്നരാണ്‌ രാജ്യത്തുള്ളത്‌. കോവിഡ്‌ കാലത്ത്‌ രാജ്യത്തെ അതിസമ്പന്നരുടെ ആസ്‌തിയിൽ 35 ശതമാനം വർധന ഉണ്ടായെന്നും‌ ഹൂറൂൺ ആഗോള സമ്പന്ന‌ സൂചിക വ്യക്തമാക്കി.  അതേസമയം, സമ്പന്നരാജ്യങ്ങൾ ഒഴികെയുള്ള 107 രാജ്യത്തിന്റെ ആഗോളപട്ടിണി സൂചികയിൽ ഇന്ത്യ 94–-ാം സ്ഥാനത്താണ്‌.

സ്വത്തിന്റെ കാര്യത്തിൽ ആഗോളപട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുകേഷ്‌ അംബാനിയാണ്‌ രാജ്യത്തെ ഏറ്റവും സമ്പന്നൻ. ആസ്‌തി 8300 കോടി ഡോളര്‍(6.09 ലക്ഷം കോടി രൂപ). ഗൗതം അദാനി കുടുംബം(3200 കോടി ഡോളർ), ശിവ്‌ നാടാർ കുടുംബം(2700 കോടി ഡോളർ), ലക്ഷ്‌മി മിത്തൽ(1900 കോടി ഡോളർ), സൈറസ്‌ പൂനെവാല(സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌, 1850 കോടി ഡോളർ) എന്നിവര്‍‌ ക്രമത്തിൽ താഴെ. മുംബൈയിലാണ്‌ ഏറ്റവും കൂടുതൽ അതിസമ്പന്നർ–-60. ന്യൂഡൽഹിയിൽ 40, ബംഗളൂരുവിൽ 22‌.

ലോകത്താകെയുള്ള 3,288 അതിസമ്പന്നരിൽ, 19,700 കോടി ഡോളർ ആസ്‌തിയുള്ള ഇലോൺ മസ്‌ക്‌(ടെസ്‌ല) ആണ്‌ ഏറ്റവും മുന്നിൽ. ജെഫ്‌ ബെസോസ്‌(ആമസോൺ, 18,900 കോടി ഡോളർ) രണ്ടാം സ്ഥാനത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top