22 September Sunday

മടക്കി നൽകാനാകുമോ ആ 23 വർഷം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

ശ്രീനഗർ
മാതാപിതാക്കളുടെ കല്ലറ പുണർന്ന്‌ മുഹമ്മദലി കണ്ണീർ വാർത്തു. 23 വർഷം. ചെയ്യാത്ത കുറ്റത്തിന്‌ ജയിലറയിൽ ഉരുകിത്തീർന്ന യൗവനം. മാതാപിതാക്കളുടെ മൃതദേഹംപോലും കാണാനാകാതെ തടവറയിൽ കഴിയേണ്ടിവന്ന കാലം ഓർമകളുടെ തിരമാല പോലെ. എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരോട്‌ താൻ അമ്മയുടെ ശബ്ദം കേൾക്കുകയാണെന്ന്‌ നാൽപ്പത്തിമൂന്നുകാരന്റെ മറുപടി. 1996ൽ ജയ്‌പുർ–-ആഗ്ര ദേശീയപാതയിലുണ്ടായ സ്‌ഫോടനത്തിന്റെപേരിലാണ്‌  കമ്പിളി വിൽപ്പനക്കാരനായ മുഹമ്മദലി ഉൾപ്പെടെ നാലുപേരെ ശിക്ഷിച്ചത്‌. ഇവർ നിരപരാധികളാണെന്ന്‌ കണ്ടെത്തി കഴിഞ്ഞദിവസം രാജസ്ഥാൻ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

1994ൽ കശ്‌മീർ കലുഷിതമായ കാലത്താണ്‌ പരവതാനി വിൽപ്പനക്കാരനായ മുഹമ്മദലി നേപ്പാളിലേക്ക്‌ താമസം മാറിയത്‌. കാഠ്‌മണ്ഡുവിൽവച്ച്‌ പെട്ടെന്നൊരുദിവസം  പൊലീസ്‌ അറസ്‌റ്റു ചെയ്യുകയായിരുന്നെന്ന്‌ മുഹമ്മദലി പറയുന്നു. ഡൽഹി പൊലീസാണ്‌ തന്നെ തെരഞ്ഞെത്തിയതെന്ന്‌ പിന്നീടാണ്‌ അറിയുന്നത്‌. കാഠ്‌മണ്ഡുവിൽ കമ്പിളി വിൽക്കുകയായിരുന്ന ഇരുപത്‌ വയസ്സുതികയാത്ത മറ്റ്‌ രണ്ട്‌ കശ്‌മീരികളെയും മുഹമ്മദലിക്കൊപ്പം അറസ്‌റ്റുചെയ്‌തു. ഡൽഹിയിലേക്ക്‌ കൊണ്ടുപോയ ഇവരെ ഒമ്പത്‌ ദിവസത്തോളം അനധികൃതമായി കസ്‌റ്റഡിയിൽവച്ചു.

|23 വർഷത്തിനിടെ തിഹാർ, ജയ്‌പുർ ജയിലുകളിൽ പലതവണ മാറ്റി. ഡൽഹി പൊലീസ്‌  മർദിച്ച്‌ കുറ്റം സമ്മതിപ്പിക്കുകയും ഒഴിഞ്ഞ കടലാസുകളിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്‌തെന്നും മുഹമ്മദലി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top