21 May Tuesday

കോഴിക്കോട്‌ മൂന്ന്‌ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട്‌ അമ്മ പോയി ; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കോഴിക്കോട്‌> മൂന്നു കുട്ടികളെ വാടക വീട്ടില്‍ പൂട്ടിയിട്ട് യുവതി പോയി.  വിശന്നു കരഞ്ഞ കുട്ടികളെ നാട്ടുകാർ ഇടപെട്ട്‌ രക്ഷിച്ചു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. അഞ്ചും മൂന്നും രണ്ടും വയസുള്ള  കുട്ടികളെയാണ്‌ പൂട്ടിയിട്ടത്‌.  തൃശൂര്‍ സ്വദേശിയായ യുവാവും കര്‍ണാടക സ്വദേശിയായ യുവതിയുമാണ്‌ കുട്ടികളുടെ മാതാപിതാക്കള്‍. ഭർത്താവിനെ  കുറച്ചു ദിവസമായി ഇവിടെ കാണാനില്ലായിരുന്നു.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. അച്ഛന്‍ ജോലിക്കു പോയതാണെന്നും അമ്മ തലേദിവസം തങ്ങളെ വീടിനുള്ളിലാക്കി പുറത്തു നിന്നും പൂട്ടി പോയതാണെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

കുട്ടികളെ കോഴിക്കോട് വിന്‍സന്‍റ് ഹോമിലേക്ക്‌ മാറ്റി. പൊലീസ് മാതാപിതാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ മാതാപിതാക്കള്‍ക്കെിരെ കേസ് എടുത്തു.


പ്രധാന വാർത്തകൾ
 Top