11 October Friday

മിശ്രവിവാഹം: യുവാവിന്റെ അമ്മയെ കൂട്ടബലാത്സം​ഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ധർമപുരി >   ദളിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയ്ക്ക് ക്രൂരപീഡനം.. ധർമപുരി കീഴ്മൊരപ്പൂർ ​ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരാണ് ആക്രമണം നടത്തിയത്. വീടിനു മുന്നിൽ ന​ഗ്നയാക്കി നിർത്തിയതിനു ശേഷം കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്നു യുവതിയും യുവാവും. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിനു എതിരായിരുന്നു. കോയമ്പത്തൂരിൽ ജീവനക്കാരനായ യുവാവ് യുവതിയെ എതിർപ്പ് അവ​ഗണിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹം വീട്ടുകാർ അറിഞ്ഞിരുന്നില്ല.


വിവാഹിതരായത് യുവതിയുടെ വീട്ടുകാരറിഞ്ഞതിനു പിന്നാലെ  യുവാവിന്റെ വീട്ടിലേക്ക് ബന്ധുക്കൾ അതിക്രമിച്ചു കയറി. യുവാവിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പിതാവിനെ മർദ്ദിക്കുന്നതു കണ്ട് തടയാനെത്തിയ അമ്മയെ ന​ഗ്നയാക്കുകയും കാട്ടിൽകൊണ്ടു പോയി പീ‍ഡിപ്പിക്കുകയും ചെയ്തു.

പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ മടിച്ചു. സംഭവം വിവാദമായപ്പോഴാണ് പൊലീസ് 20 പേർക്കെതിരെ കേസെടുത്തത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top