Deshabhimani

ഇന്ത്യയിൽ ആത്മഹത്യചെയ്യുന്നവരിൽ കൂടുതലും യുവാക്കൾ; പ്രതിദിനം മരിക്കുന്നത്‌ 160 ഓളം പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 04:57 PM | 0 min read

ന്യൂഡൽഹി> മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്‌. ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിലാണ്‌(15–19 വയസ്സ്) ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്‌.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം ആത്മഹത്യ ചെയ്യുന്ന 40 ശതമാനത്തിലേറെയും 30 വയസ്സിന് താഴെയുള്ളവരാണ്‌. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 160 യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായാണ്‌ റിപ്പോർട്ട്‌. സമ്മർദ്ദം നിറഞ്ഞ കുടുംബാന്തരീക്ഷം, മാനസിക സംഘർഷം, ഏകാന്തത, ബന്ധങ്ങളിലെ തകർച്ച,  സൗഹൃദങ്ങളിലെ പരാജയം എന്നിവയാണ്‌ ആത്മഹത്യയുടെ പ്രധാനകാരണങ്ങൾ. 2022ൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തുവെന്ന് എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആത്മഹത്യ തടയുന്നതിനുമായി ദേശീയ മാനസികാരോഗ്യ പരിപാടി, കിരൺ ഹെൽപ്പ് ലൈൻ തുടങ്ങിയ പ്രവർത്തനങ്ങൾ സർക്കാർ തലത്തിലുണ്ട്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home