06 October Thursday

ഡൽഹിയിൽ വീണ്ടും മങ്കിപോക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ന്യൂഡൽഹി> ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള ആഫ്രിക്കൻ സ്വദേശിയായ സ്‌ത്രീക്ക്‌ മങ്കിപോക്‌സ്‌ സ്ഥിരീകരിച്ചു. ഒരു മാസംമുമ്പ് ഇവർ നെെജീരിയ സന്ദർശിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ മങ്കിപോക്‌സ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരിൽ ഒരാളുടെ രോഗം ഭേദമായിട്ടുണ്ട്‌. രാജ്യത്ത്‌ മൊത്തം 10 പേരിലാണ്‌ രോഗം കണ്ടെത്തിയത്‌.

സോണിയ ഗാന്ധിക്ക്‌ വീണ്ടും കോവിഡ്‌

ന്യൂഡൽഹി
കോൺഗ്രസ്‌ പ്രസിഡന്റ് സോണിയ ഗാന്ധിക്ക്‌ വീണ്ടും കോവിഡ്‌ സ്ഥിരീകരിച്ചു. ജൂണിൽ കോവിഡ്‌ ബാധിച്ചതിനെത്തുടർന്ന് സോണിയയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 10ന്‌ പ്രിയങ്ക ഗാന്ധിക്കും കോവിഡ്‌ സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top