07 June Sunday

ഇപ്പോള്‍ പറഞ്ഞത് 'കംപ്ലീറ്റ് വിവരക്കേടാണ്''; മോഹന്‍ലാലിന്റെ പ്രതികരണത്തിനെതിരെ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കൊച്ചി> ചിലരുടെ അസംബന്ധത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ഏത് അതുല്യപ്രതിഭ ശ്രമിച്ചാലും  പറയുന്നത് 'കംപ്ലിറ്റ് വിവരക്കേടാണെന്ന്'  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. വൈകുന്നേരം അഞ്ച് മണിക്കുള്ള ക്ലാപ്പിംഗില്‍ ഒരുപാട് ബാക്ടീരിയകള്‍ നശിച്ചുപോകുമെന്ന മോഹന്‍ലാലിന്റെ  'ജനതാ കര്‍ഫ്യൂ' വുമായി ബന്ധപ്പെട്ട  പ്രതികരണത്തിനെതിരെയാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്.

'കൊറോണ വൈറസിനെതിരെ ജാഗ്രത അനിവാര്യമാണ്. പക്ഷേ ചിലരുടെ അസംബന്ധത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍,ഏത് അതുല്യപ്രതിഭ ശ്രമിച്ചാലും 'കംപ്ലീറ്റ് ആക്ടര്‍'ക്ക് എല്ലാ ബഹുമാനവും നല്‍കിക്കൊണ്ടുത്തന്നെ പറയട്ടെഇപ്പോള്‍ പറഞ്ഞത് 'കംപ്ലീറ്റ് വിവരക്കേടാണ്'; റിയാസ് പറഞ്ഞു

മോഹന്‍ലാലിന്റെ രണ്ട് പ്രസ്താവനകള്‍

1) 'കൈകളും പാത്രങ്ങളും കൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു മന്ത്രംപോലെ പരക്കട്ടെ,
അതില്‍ ഒരുപാട് വൈറസുകളും ബാക്ടീരിയകളും നശിച്ചുപോകും'

2)  തൊഴിലാളി വിരുദ്ധ സമീപനം: 'ജനതാ കര്‍ഫ്യൂ നമ്മള്‍ കൃത്യമായി പാലിക്കണം. വീട്ടില്‍ നിന്ന് നമ്മള്‍ പുറത്ത് പോകരുത്. എന്തെങ്കിലും സാധനമൊക്കെ വാങ്ങാനോ മറ്റോ ഉണ്ടെങ്കില്‍ വീട്ടില്‍ നില്‍ക്കുന്ന ജോലിക്കാരെ വിടാം'


പ്രധാന വാർത്തകൾ
 Top