Deshabhimani

'ചിലയാളുകൾക്ക് ഭ​ഗവാനാകണം'; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാ​ഗവത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 08:58 PM | 0 min read

റാഞ്ചി> തന്നെ അയച്ചത് ദൈവമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത്. "മനുഷ്യന്റെ അഭിലാഷങ്ങൾക്ക് അറുതിയില്ല. ചിലയാളുകൾക്ക് സൂപ്പർമാനാകണം. അവിടെയും നിൽക്കില്ല. ദേവനാകണം. ഭ​ഗവനാകണം. പിന്നെ വിശ്വരൂപത്തിനായി കൊതിക്കുന്നു"- മോഹൻ ഭാ​ഗവത് പറഞ്ഞു.

ജാർഖണ്ഡിലെ ​ഗുംലയിൽ വികാസ് ഭാരതി സംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ബിജെപിയുടെ അഹങ്കാരമാണെന്ന് നേരത്തെ ആർഎസ്എസ് വിമർശിച്ചിരുന്നു.

ലോക്സഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‌ജീവശാസ്ത്രപരമായ സൃഷ്ടിയല്ല താനെന്നും ദൈവമാണ് തന്നെ അയച്ചതെന്നും  മോദി പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home