14 October Monday

'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനം തീരുമാനിക്കും' ; മോദിക്കെതിരെ വീണ്ടും മോഹൻ ഭാ​ഗവത്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024



പുണെ
തന്നെ അയച്ചത് ദൈവമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വീണ്ടും ഒളിയമ്പുമായി ആര്‍എസ്എസ് തലവൻ മോഹൻഭാ​ഗവത്. "ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ല. നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കും' പുണെയിലെ  ചടങ്ങിൽ  ഭാ​ഗവത് പറഞ്ഞു.
ജൂലൈയിൽ ജാർഖണ്ഡിലെ ​ഗുംലയിലെ പരിപാടിയിലും മോദിയെ ഭാ​ഗവത് പരോക്ഷമായി വിമര്‍ശിച്ചു. "ചിലയാളുകൾക്ക് സൂപ്പർമാനാകണം. അവിടെയും നിൽക്കില്ല. ദേവനാകണം. ഭ​ഗവാനാകണം. പിന്നെ വിശ്വരൂപത്തിനായി കൊതിക്കും' അന്ന് മോഹൻ ഭാ​ഗവത് പറഞ്ഞു.

ലോക്‌സഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാനൽ അഭിമുഖത്തില്‍, താന്‍ ‌ജീവശാസ്ത്രപരമായ സൃഷ്ടിയല്ലെന്നും ദൈവമാണ് തന്നെ അയച്ചതെന്നും  മോദി അവകാശപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top