19 March Tuesday

പുല്‍വാമ ഭീകരാക്രമണം: രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക്‌ അവസരം നൽകരുത്‌- തരിഗാമി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

കൊച്ചി > പുല്‍വാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക്‌ അതിനുള്ള അവസരം നൽകരുതെന്ന്‌ കശ്‌മീരിൽനിന്നുള്ള സിപിഐ എം എംഎൽഎ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. ഈ സമയത്ത്‌ ആക്രമത്തിന്‌ കാരണക്കാരായവർക്കെതിരെ നാടാകെ ഒന്നിക്കണമെന്നും തരിഗാമി പറഞ്ഞു.

നമ്മുടെ ഐക്യം തകർക്കാൻ അവർക്ക്‌ അവസരം നൽകരുത്‌. ആക്രമണം നടത്തിയവരുടെ ലക്ഷ്യങ്ങൾ നമുക്ക്‌ പരാജയപ്പെടുത്തേണ്ടതുണ്ട്‌. ഈ സങ്കടം നിറഞ്ഞ സാഹചര്യത്തിലും നമ്മൾ ബുദ്ധിപൂർവം പ്രവർത്തികണമെന്നാണ്‌ എന്റെ അപേക്ഷ. അങ്ങനെയാണെങ്കിൽ ഈ സാഹചര്യത്തെ രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക്‌ അതിനുള്ള അവസരം ലഭിക്കില്ലെന്നും തരിഗാമി പറഞ്ഞു.

ദുഃഖം വിതറിയും യുക്തിപൂർവം ചിന്തിക്കുന്നതിനെ തടഞ്ഞും നമ്മളെ തകർക്കാനാണ്‌ അവരുടെ ശ്രമം. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തലാണ്‌ ജീവൻ ത്യജിച്ച ജവാൻമാർക്കുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലിയെന്നും  യൂസഫ്‌ തരിഗാമി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top