Deshabhimani

ജമാ അത്തെ ഇസ്ലാമിയും ബിജെപിയും 
ഒത്തുകളിച്ചു: 
തരിഗാമി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 01:26 AM | 0 min read


ന്യൂഡൽഹി
പഴയകാല നിഴൽസഖ്യകക്ഷികൾക്കൊപ്പം  ജമാ അത്തെ ഇസ്ലാമി, എൻജിനിയർ റാഷിദ്‌ തുടങ്ങി പുതിയ  നിഴൽ പങ്കാളികളെയും  കണ്ടെത്തിയാണ്‌ ബിജെപി ജമ്മു-കശ്‌മീരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. സിപിഐ എം സ്ഥാനാർഥിയായി താൻ മത്സരിച്ച കുൽഗാമിൽ കേന്ദ്രസർക്കാർ ജമാ അത്തെ ഇസ്ലാമിയെ പ്രോത്സാഹിപ്പിക്കുകയും സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുകയും ചെയ്‌തു–-‘ദേശാഭിമാനി’ക്ക്‌ നൽകിയ അഭിമുഖത്തിൽ തരിഗാമി പറഞ്ഞു. 

ജമ്മുകശ്‌മീരിലെ രക്തച്ചൊരിച്ചിലിന്‌ ഇരകളായ മുഖ്യധാരാ പാർടികളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്‌. അതേസമയം വിഘടനവാദികളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക്കിനെതിരെ ‘ജിഹാദ്‌’ നടത്തിയവരുമായി കേന്ദ്രം പരസ്യമായി കൈകോർക്കുന്നു. ദീർഘകാലം ജമ്മുകശ്‌മീരിൽ നടത്തിയ രക്തച്ചൊരിച്ചിലിന്‌ ജമാ അത്തെ ഇസ്ലാമി സമാധാനം പറയണം–-തരിഗാമി ആവശ്യപ്പെട്ടു.
 



deshabhimani section

Related News

0 comments
Sort by

Home