18 February Monday

മോഡിയുടെ "ഗംഗാസ്നാനവും' പൊളിച്ചടുക്കി സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി സെർച്ച് ചെയ്തപ്പോൾ ലഭിച്ച ചിത്രം

ന്യൂഡൽഹി> ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജിൽ നടക്കുന്ന അർധ കുംഭമേളയിൽ പങ്കെടുത്ത് നരേന്ദ്രമോഡി ഗംഗാ സ്നാനം നടത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. 2004 ൽ മധ്യപ്രദേശിലെ ഉജ്ജയ്നിയിൽ നടന്ന ഉജ്ജയ്ൻ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തിൽ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ‌് ഗംഗാസ്നാനം എന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത‌്.



വി സപ്പോർട്ട് നാഷണലിസം എന്ന ഫേസ്ബുക്ക് പേജാണ് കുംഭമേളയിൽ മോഡി ഗംഗാ സ്നാനം നടത്തിയെന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇവർ ഇട്ട ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് മോഡി ആരാധകരിൽ നിന്ന് ലഭിച്ചത്. നിരവധി ഫേസ‌്ബുക്ക് പേജുകളും വ്യക്തികളും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രയാഗ് രാജിൽ നടക്കുന്ന അർധ കുംഭമേളയിൽ ഇതുവരെ പ്രധാനമന്ത്രി പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയിട്ടില്ല.

മോദി ഗംഗാസ്നാനം നടത്തുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ദൃശ്യം മധ്യപ്രദേശിലെ ഉജ്ജയ്നിയിൽ നടന്ന ഉജ്ജയ്ൻ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തിലേതാണ‌്.  12 വർഷത്തിലൊരിക്കലാണ‌് ഉജ്ജയ്നിയിലെ ശിപ്ര നദീതീരത്താണ് സിംഹസ്ഥ ആഘോഷങ്ങൾ നടക്കുക. ഗൂഗിളിന്റെ റിവേഴ്സ് ഇമേജ് സെർച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് മോഡിയുടെ കുംഭമേള സ്നാനം ടെക്കികൾ പൊളിച്ചടുക്കിയത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ  ഉത്തർപ്രദേശിൽ ബിജെപിയെ തറപറ്റിക്കാൻ പ്രതിപക്ഷ കക്ഷികൾ കൈകോർക്കുന്ന വാർത്തകൾ വരുന്നതിനിടെയാണ് മോഡിയുടെ കുംഭമേള സ്നാനം വലിയ തോതിൽ പ്രചരിച്ചത്

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top