18 August Sunday

വീണ്ടും മോഡിയുടെ വിദ്വേഷം: കേരളത്തിൽ ബിജെപി പ്രവർത്തകർക്ക്‌ ജീവന്‌ ഭീഷണിയെന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

വാരാണസി>കേരളത്തെ പരാമർശിച്ച്‌ വീണ്ടും നരേന്ദ്രമോഡിയുടെ വിദ്വേഷപ്രസംഗം.   കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിടുന്നതായി വാരാണസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്‌ മോഡിയൂടെ പരാമർശം.

” ബംഗാളിലേയും കേരളത്തിലേയും ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം” എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ. കേരളത്തില്‍ വോട്ട് തേടുന്ന ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്‌ മോഡി പ്രസംഗിച്ചത്‌. ഈ ഗതി വാരാണസിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്കില്ലെന്നും  മോഡി  പറഞ്ഞു.

നേരത്തെ കേരളത്തിൽ അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്‌റ്റാണെന്ന്‌ മോഡി ചെന്നൈയിൽ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ പ്രസംഗിച്ചത്‌ വിവാദമായിരുന്നു. വാരണാസിയിൽ മോഡി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്‌ മുന്നോടിയായിയാണ്‌ ഇന്ന്‌ റാലി നടന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top