16 December Monday

പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും; കനത്ത സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

തൃശൂര്‍> പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും.രാവിലെ 9.45-ന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി കാറില്‍ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ മോഡി കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ ശേഷം റോഡ് മാര്‍ഗം എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തകയായിരുന്നു

10 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങും. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഗുരുവായൂരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മോഡി
1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2ന് തിരിച്ചുപോകും




 


പ്രധാന വാർത്തകൾ
 Top