Deshabhimani

പാർലമെന്റ്‌ ശീതകാല സമ്മേളനം: വിവാദ വഖഫ് ബിൽ ഉൾപ്പടെ അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 05:22 PM | 0 min read

ന്യൂഡൽഹി: വരാനിരിക്കുന്ന പാർലമെന്റ്‌ ശീതകാല സമ്മേളനത്തിൽ  വിവാദ വഖഫ് ബിൽ ഉൾപ്പടെ അഞ്ച്‌ ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മോദി സർക്കാർ.  മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി.

സമുദ്ര ഉടമ്പടികള്‍ പ്രകാരമുള്ള ഇന്ത്യയുടെ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും,  ഇന്ത്യന്‍ കപ്പല്‍ സംവിധാനത്തിന്റെ വികസനവും, സമുദ്രവ്യാപാരങ്ങള്‍ കൃത്യമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ഉറപ്പിക്കുകയും  ഇതുവഴി രാജ്യത്തിന്റെ  താല്‍പര്യം സംരക്ഷിക്കാനും കഴിയുന്ന  കോസ്റ്റൽ ഷിപ്പിങ്‌ ബില്ല്‌, വഖഫ് (ഭേദഗതി) ബിൽ എന്നിവ ഉൾപ്പടെ അഞ്ച്‌ ബില്ലുകളാണ്‌ ശീതകാല സമ്മേളനത്തിൽ  അവതരിപ്പിക്കാനിരിക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home