18 September Wednesday

സംവാദത്തിന്‌ തയ്യാറാണോ..?, മോഡിയെ വെല്ലുവിളിച്ച്‌ രാഹുൽ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ന്യൂഡൽഹി>  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭയമില്ലെങ്കില്‍ തന്നോടൊപ്പം സംവാദത്തില്‍ ഏര്‍പ്പെടണമെന്ന് രാഹുല്‍ മോദിയോട് പറഞ്ഞു.

”ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്സ് റോഡോ പാര്‍ലമെന്റോ, മോദി പറയുന്ന എവിടെ വച്ച് വേണമെങ്കിലും അതാകാം. 15 മിനിറ്റ് മാത്രമേ ഞാന്‍ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂര്‍ സംസാരിക്കാം. എന്നാല്‍ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോല്‍ക്കും. മോഡിക്ക് ഒരിക്കലും എന്നോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top