Deshabhimani

‘അദാനിയെ 
പരിചയപ്പെടുത്തിയത് മോദി’ ; വെളിപ്പെടുത്തലുമായി കെനിയൻ മുൻ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 03:08 AM | 0 min read


നെയ്‌റോബി
കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 30 വർഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കരാറിനെതിരെ രാജ്യത്ത്‌ പ്രതിഷേധം കനക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വെളിപ്പെടുത്തല്‍ വിവാദമായി. 2010ൽ താൻ കെനിയൻ പ്രധാനമന്ത്രിയായിരിക്കെ അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്‌ ഗൗതം അദാനിയെ പരിചയപ്പെടുത്തിയതെന്ന് ഒഡിംഗ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.

മോദി–-അദാനി കൂട്ടുകെട്ടുമായി കെനിയൻ ഭരണാധികാരികൾക്കുള്ള അവിശുദ്ധ ബന്ധമാണ് ഒഡിംഗയുടെ വാക്കുകകളിലൂടെ പുറത്തുവന്നതെന്ന്  പ്രക്ഷോഭകർ പറഞ്ഞു. കെനിയൻ പ്രസിഡന്റ്‌ വില്യം റൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദാനി ഗ്രൂപ്പ് കരാറിനുള്ള നിർദ്ദേശം സമർപ്പിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home