12 November Tuesday

കോളേജുകളിലും സർവകലാശാലകളിലും മൊബൈൽഫോൺ ഉപയോഗിക്കുന്നത്‌ യോഗി ആദിത്യനാഥ്‌ സർക്കാർ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ന്യൂഡൽഹി >  ഉത്തർപ്രദേശിൽ കോളേജുകളിലും സർവകലാശാലകളിലും മൊബൈൽഫോൺ ഉപയോഗിക്കുന്നത്‌ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിരോധിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും നിരോധനം ബാധകമാണ്‌. സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഡയറക്‌ടറേറ്റാണ്‌ നിരോധനം സംബന്ധിച്ച സർക്കുലർ ഇറക്കിയത്‌.

 സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും മികച്ച അധ്യാപന സാഹചര്യം ഒരുക്കാനാണ്‌ തീരുമാനമെന്നാണ്‌ സർക്കുലറിലെ വിശദീകരണം. കോളേജുകളിൽ വിദ്യാർഥികളും അധ്യാപകരും വിലയേറിയ സമയം മൊബൈലിൽ നോക്കി പാഴാക്കുന്നെന്ന സർക്കാരിന്റെ വിലയിരുത്തലിനെ തുടർന്നാണ്‌ നടപടി. മന്ത്രിസഭാ യോഗമടക്കം ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത്‌ സംസ്ഥാനത്ത്‌ വിലക്കിയിരുന്നു.

 സദാചാര പൊലീസിങ്ങിന്റെ ഭാഗമാണ്‌ സർക്കാരിന്റെ നീക്കമെന്ന്‌ വിദ്യാർഥി നേതാക്കളടക്കം വിവിധ മേഖലകളിൽനിന്ന്‌ വിമർശനം ശക്തമായി. ഇന്റർനെറ്റ്‌ ഉപയോഗം മൗലിക അവകാശമാണെന്നും വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത്‌ വിലക്കാനാവില്ലെന്നുമുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവും ചൂണ്ടിക്കാണിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top