25 April Thursday

ബീഫ് വിറ്റെന്ന് ആരോപണം; അസമിൽ മധ്യവയസ്കനെ മർദ്ദിച്ച ശേഷം പന്നിയിറച്ചി തീറ്റിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

അസം> ബീഫ് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് അസമിൽ മധ്യവയസ്കനു നേരെ ആൾക്കൂട്ട ആക്രമണം. ബിശ്വനാഥ് ജില്ലയില്‍ കച്ചവടക്കാരനായ ഷൗക്കത്ത് അലി(68) എന്ന കച്ചവടക്കാരനെയാണ് ഞായറാഴ്ച ആൾകൂട്ടം ആക്രമിച്ചത്. ഷൗക്കത്ത് അലിയെ ക്രൂരമായ മർദനത്തിന് ശേഷം പന്നിയിറച്ചി തീറ്റിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ  അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബീഫ് വില്‍പ്പന ആരോപിച്ച് ആള്‍ക്കൂട്ടം ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ എന്തിനാണ് ബീഫ് വില്‍ക്കുന്നത് എന്നിങ്ങനെയെല്ലാമുള്ള ചോദ്യങ്ങളാണ് അക്രമികള്‍ ചോദിച്ചത്. ക്കാന്‍ ലൈസന്‍സ് ഉണ്ടോയെന്നും ബംഗ്ലാദേശില്‍ നിന്നാണോ വന്നതെന്നും അക്രമികള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നീ ബംഗ്ലാദേശി ആണോ? ദേശീയ പൗരത്വ പട്ടികയില്‍ നിന്റെ പേരുണ്ടോ?’ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. പിന്നീട് ഇദ്ദേഹത്തെ മുട്ടുകാലില്‍ ഇരുത്തി ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി പന്നിയിറച്ചി കഴിപ്പിക്കുന്നതും കാണാം.

പരുക്കേറ്റ ഷൗക്കത്തിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീഡിയോയില്‍ കാണുന്ന അക്രമികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബീഫ് വില്‍അസമില്‍ പൗരത്വ റജിസ്റ്ററില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് പുറത്താക്കപ്പെട്ടത്. ഇതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ആക്രമങ്ങളാണ് അസമിൽ അരങ്ങേറുന്നത്.


പ്രധാന വാർത്തകൾ
 Top