ചെന്നൈ> രണ്ടര മണിക്കൂറില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രൂപകല്‍പ്പനയില്‍ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും മുന്നിട്ടുനില്‍ക്കുന്ന ട്രെയിനുകള്‍ ഇന്ത്യയില്‍ വരണം. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും യാത്ര എളുപ്പമാക്കുന്നവയാകണം അവയെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒസാക്കയില്‍നിന്ന് ടോക്യോയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ യാത്ര നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..