11 December Wednesday

കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ലുധിയാന > മൂന്നുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. പൂട്ടിയിട്ട മുറിക്കുള്ളിലായിരുന്നു ശരീരം. ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം.

യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അയൽവാസിയായ യുവാവിനെയും മൂന്നു ദിവസമായി കാണാനില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. 5 വർഷമായി ആസാദ് ന​ഗറിലെ താമസക്കാരാണ് യുവതിയും കുടുംബവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top