12 December Thursday

എയർ ഫോഴ്സിന്റെ മി​ഗ്- 29 യുദ്ധവിമാനം തകർന്നു വീണു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ആ​ഗ്ര > ഇന്ത്യൻ എയർഫോഴ്സിന്റെ മി​ഗ്- 29 ഫൈറ്റർ ജെറ്റ് തകർന്നു വീണു. ആ​ഗ്രയ്ക്ക് സമീപമുള്ള പാടശേഖരത്തിലാണ് ജെറ്റ് തകർന്നു വീണത്. പൈലറ്റ് രക്ഷപെട്ടു.പരിശീലന പറക്കലിനിടെയാണ് വിമാനം തകർ‌ന്നുവീണത്.

പഞ്ചാബിലെ അധംപൂരിൽ നിന്ന് ആ​ഗ്രയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. വിമാനം തകർന്ന ഉടൻ തന്നെ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. താഴെ വീണ വിമാനത്തിന് തീപിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top