24 October Thursday

മോഡിയുടെ ജന്മദിനാഘോഷം വെള്ളത്തിലാക്കിയത്‌ ആയിരങ്ങളെ: മേധാ പട്‌കർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

ഭോപാൽ >  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷങ്ങൾക്കായി സർദാർ സരോവർ ഡാമിലെ ജലനിരപ്പ്‌ ഉയർത്തിയപ്പോൾ വെള്ളത്തിൽ മുങ്ങിയത്‌ ആയിരങ്ങളെന്ന്‌ സാമൂഹ്യപ്രവർത്തകയും നർമദാ ബച്ചാവോ ആന്തോളൻ പദ്ധതി നേതാവുമായ മേധാ പട്‌കർ.  മധ്യപ്രദേശിലെ ധർ, ബർവാനി, അലിരാജ്‌പുർ ജില്ലകളിൽപെട്ട 192 ഗ്രാമങ്ങളാണ്‌ വെള്ളം കയറി ഒറ്റപ്പെട്ടതെന്ന്‌ മേധാ പട്‌കർ പറഞ്ഞു.

 ഡാമിലെ ജലനിരപ്പ്‌ 138.68 മീറ്ററായി ഉയർത്തിയതോടെയാണ്‌ ഗ്രാമങ്ങളിൽ വെള്ളം കയറിയത്‌. മോഡിയുടെ ജന്മദിനം ഒരു ഉത്സവംപോലെ ആഘോഷിച്ചു. എന്നാൽ, അണക്കെട്ടിന്റെ നിർമാണത്തിലൂടെ ദുരിതബാധിതരായ ജനങ്ങളെ ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല–മേധാപട്‌കർ  പറഞ്ഞു.

 സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ജനങ്ങൾക്ക്‌ ഇതുവരെ നൽകിയിട്ടില്ല. ഗുജറാത്ത്‌ സർക്കാരിൽനിന്ന്‌ 1,857 കോടി രൂപയാണ്‌ മധ്യപ്രദേശിന്‌ ലഭിക്കാനുള്ളത്‌.


പ്രധാന വാർത്തകൾ
 Top