03 February Friday

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു ; 6 പേർക്ക്‌ കീർത്തിചക്ര ; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ന്യൂഡൽഹി
ആറ്‌ കീർത്തിചക്രയും 15 ശൗര്യചക്രയുമടക്കം 412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്‌. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത്‌ കുമാർ, എസ്‌ഐ ആയിരുന്ന ദീപക്‌ ഭരദ്വാജ്‌, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ്‌ എന്നിവർക്കാണ്‌ മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്‌, രാഷ്ട്രീയ റൈഫിൾസിലെ നായിക്‌ ജിതേന്ദ്ര സിങ്‌ എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക്‌ അർഹരായി.

പാരച്യൂട്ട്‌ റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ്‌ ടി ആറിനും രാഷ്ട്രീയ റൈഫിൾസ്‌ കുമയൂൺ റെജിമെന്റിലെ ക്യാപ്‌റ്റൻ അരുൺകുമാറിനും ശൗര്യചക്ര ലഭിച്ചു. രാഷ്ട്രീയ റൈഫിൾസ്‌ ആർട്ടിലറി റെജിമെന്റിലെ മേജർ കൃഷ്‌ണ നായർക്ക്‌ ധീരതയ്‌ക്കുള്ള സേനാ മെഡൽ ലഭിച്ചു. പരംവിശിഷ്ട്‌ സേവാ മെഡലിന്‌ ലെഫ്‌. ജനറൽ പ്രദീപ്‌ ചന്ദ്രൻനായർ, എയർ മാർഷൽ കെ അനന്തരാമൻ എന്നിവർ അർഹരായി. ബാർ ടു അതിവിശിഷ്ട സേവാമെഡൽ മേജർ ജനറൽ കെ നാരായണന്‌ ലഭിച്ചു. അതിവിശിഷ്ട സേവാമെഡലിന്‌ ലെഫ്‌. ജനറൽ പി എൻ അനന്തനാരായണൻ, ലെഫ്‌. ജനറൽ വി ശ്രീഹരി (നേരത്തേ ശൗര്യചക്ര ലഭിച്ചു), റിയർ അഡ്‌മിറൽ കെ പി അരവിന്ദൻ എന്നിവർ അർഹരായി.

യുദ്ധ്സേവാ മെഡലിന്‌ ഗ്രൂപ്പ്‌ ക്യാപ്‌റ്റൻ എം ജിനോ തോമസ്‌ (പൈലറ്റ്‌) അർഹനായി. ജോലിയോടുള്ള പ്രതിബദ്ധതയ്‌ക്കുള്ള സേനാ മെഡലിന്‌ ബ്രിഗേഡിയർ ബാലചന്ദ്രൻ നമ്പ്യാർ (ആർമി മെഡിക്കൽ കോർ), കമ്മഡോർ അനീഷ്‌ എം ജെ നായർ എന്നിവർ അർഹരായി. മേജർ ജനറൽ പി രാഘവൻ മുരളി (റെജിമെന്റ്‌ ഓഫ്‌ ആർട്ടിലറി), ബ്രിഗേഡിയർ രാകേഷ്‌ നായർ (9 ഗൂർഖാ റൈഫിൾസ്‌), ബ്രിഗേഡിയർ മാത്യൂസ്‌ ജേക്കബ്‌ (ആർമി മെഡിക്കൽ കോർ), കമ്മഡോർ എൻ പി പ്രദീപ്‌, ക്യാപ്‌റ്റൻ സാമുവൽ മാമ്മൻ എബ്രഹാം, എയർ കമ്മഡോർ അജയ്‌ കുന്നത്ത്‌ എന്നിവർ വിശിഷ്ട സേവാ മെഡലിന്‌ അർഹരായി.


എൻഐഎ ഉദ്യോഗസ്ഥൻ സി എം അശോകന്‌  സ്‌തുത്യർഹ സേവനത്തിന്‌ പുരസ്‌കാരം
സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് എൻഐഎ ഉദ്യോഗസ്ഥൻ സി എം അശോകൻ അർഹനായി. നിലവിൽ കൊച്ചി എൻഐഎ യൂണിറ്റിലാണ്‌ പ്രവർത്തിക്കുന്നത്‌. കോഴിക്കോട് വടകര പതിയാരക്കര സ്വദേശിയാണ്. സരസ്വതിയമ്മയുടെയും പരേതനായ ഇ കെ കുറുപ്പിന്റെയും മകനാണ്. 35 വർഷമായി സേനയിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ജയന്തിയാണ്‌ ഭാര്യ. മക്കൾ: അഞ്ജന അശോകൻ, ആകാശ് അശോകൻ.

ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസിലെ കൊച്ചി സോണൽ യൂണിറ്റ്‌ സീനിയർ ഇന്റലിജൻസ്‌ ഓഫീസർ ജോഫീ ജോസും മുംബൈ സോണൽ യൂണിറ്റ്‌ സീനിയർ ഇന്റലിജൻസ്‌ ഓഫീസർ ശൈലേഷ്‌ വി നായരും  സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്‌ അർഹരായി.

സ്‌തുത്യർഹസേവന മെഡൽ നേടിയവർ
രേഖ നമ്പ്യാർ (സീനിയർ കമാൻഡന്റ്‌, ശ്രീഹരിക്കോട്ട, സിഐഎസ്‌എഫ്‌), അനൂപ്‌ മാത്യൂസ്‌ (ഓഫീസ്‌ സൂപ്രണ്ട്‌, സിബിഐ, സിജിഒ കോംപ്ലക്‌സ്‌, ഡൽഹി), വർഗീസ്‌ പൗലോസ്‌ (ഹെഡ്‌ കോൺസ്റ്റബിൾ, സിബിഐ, ബംഗളൂരു), കെ സുരേഷ്‌കുമാർ (ആഭ്യന്തരമന്ത്രാലയം), പി കരുണാകരൻ (ഡെപ്യൂട്ടി ഡയറക്ടർ, ആഭ്യന്തരമന്ത്രാലയം), ട്രീസ ജോയ്‌ (സിആർപിഎഫ്‌, പുണെ), ജെ രാജേന്ദ്രൻ (ആർപിഎഫ്‌, എസ്‌ഐപിഎഫ്‌,  തൈക്കാട്‌), സജി അഗസ്റ്റിൻ (എഎസ്‌ഐ, ആർപിഎഫ്‌ ഔട്ട്‌പോസ്റ്റ്‌, പൊള്ളാച്ചി), വിവേക്‌ മോഹൻ (ആർപിഎഫ്‌ എസ്‌ഐ, ഉദ്ദംപുർ പോസ്റ്റ്‌) സി എൻ സന്തോഷ്‌കുമാർ (എഡിഡി/എൻപി, ആഭ്യന്തരമന്ത്രാലയം), മണികണ്‌ഠൻനായർ (സബ്‌ ഇൻസ്‌പെക്ടർ, ബിഎസ്‌എഫ്‌, ബംഗളൂരു), പി കൃഷ്‌ണൻ (സബ്‌ ഇൻസ്‌പെക്ടർ, ബിഎസ്‌എഫ്‌, ബുജ്‌),  ടി വേലായുധൻ (സബ്‌ ഇൻസ്‌പെക്ടർ, ബിഎസ്‌എഫ്‌, ബംഗളൂരു), ബെന്നി ജോൺ (ബിഎസ്‌എഫ്‌, ന്യൂഡൽഹി), ബിജു കെ സാം (റെസിഡന്റ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ, അസം റൈഫിൾസ്‌, ന്യൂഡൽഹി), പങ്കജാക്ഷൻ (ഇൻസ്‌പെക്ടർ, പൊലീസ്‌ ട്രെയ്‌നിങ്‌ കോളേജ്‌, പുതുച്ചേരി), എസ്‌ ചന്ദ്രശേഖരൻ (എഎസ്‌ഐ, മോട്ടോർ ട്രാൻസ്‌പോർട്ട്‌ യൂണിറ്റ്‌, പുതുച്ചേരി), കെ ഡി സെബാസ്റ്റ്യൻ ദേവസ്യ (ഇൻസ്‌പെക്ടർ, ദാദർ ആൻഡ്‌ നഗർ ഹവേലി), ശിവദാസൻ ശശികുമാർ (എഎസ്‌ഐ, സ്‌പെഷ്യൽ ബ്രാഞ്ച്‌, ആൻഡമാൻ നിക്കോബാർ).

കൃഷ്‌ണൻ ഷൺമുഖനും ബെന്നി മാത്യുവിനും വിശിഷ്ടസേവാ പുരസ്കാരം
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ അഗ്നിരക്ഷാ സേനയിലെ രണ്ടുപേർക്ക്‌. സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ കൃഷ്‌ണൻ ഷൺമുഖൻ,  ബെന്നി മാത്യു എന്നിവർക്കാണ്‌ അംഗീകാരം.  സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ടെക്‌നിക്കൽ ഡയറക്ടർ നൗഷാദ്‌ മുഹമ്മദ്‌ ഹനീഫ, സീനിയർ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർമാരായ എസ്‌ രാജശേഖരൻ നായർ, കെ ബി സുഭാഷ്‌ എന്നിവർക്കാണ്‌.
 


 

 

ആമോസ്‌ മാമ്മന്‌ വിശിഷ്ടസേവാ പുരസ്കാരം; സ്തുത്യർഹ സേവനത്തിന് 10 പേർക്ക്‌
തിരുവനന്തപുരം
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽനിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്‌പി ആമോസ് മാമ്മൻ അർഹനായി. സ്ത്യുത്യർഹ സേവനത്തിനുള്ള മെഡൽ കേരളത്തിൽനിന്ന് 10 പൊലീസുദ്യോഗസ്ഥർക്കും ലഭിക്കും. പി പ്രകാശ് (ഐജി, ഇന്റലിജൻസ്), അനൂപ് കുരുവിള ജോൺ (ഐജി, ഡയറക്ടർ, ക്യാബിനറ്റ് സെക്രട്ടറിയറ്റ്, ന്യൂഡൽഹി), കെ കെ മൊയ്തീൻകുട്ടി (എസ്‌പി, ക്രൈംബ്രാഞ്ച് കോഴിക്കോട്–- വയനാട്), എസ് ഷംസുദ്ദീൻ (വിജിലൻസ്‌ ഡിവൈഎസ്‌പി, പാലക്കാട്), ജി എൽ അജിത് കുമാർ (സ്റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി, തിരുവനന്തപുരം സിറ്റി), കെ വി പ്രമോദൻ (വിജിലൻസ്‌ സിഐ, കണ്ണൂർ), പി ആർ രാജേന്ദ്രൻ (എസ്‌ഐ, കേരള പൊലീസ് അക്കാദമി), സി പി കെ ബിജുലാൽ (ഗ്രേഡ് എസ്ഐ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ), കെ മുരളീധരൻ നായർ (വിജിലൻസ്‌ ഗ്രേഡ് എസ്ഐ, എസ്ഐയു- 2), അപർണ ലവകുമാർ (ഗ്രേഡ് എഎസ്ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂർ) എന്നിവർക്കാണ്‌ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top