09 December Friday

കൊൽക്കത്തയിൽ സിപിഐ എം പുസ്‌തക വിൽപ്പനസ്റ്റാൾ തൃണമൂൽ അക്രമികൾ തകർത്തു

ഗോപിUpdated: Wednesday Oct 5, 2022

കൊൽക്കത്ത> ദുർഗാ പൂജാ ഉത്സവത്തോടനുബന്ധിച്ച് കൊൽ‌ക്കത്തയിൽ സിപിഐ എം ഒരുക്കിയ പുസ്തക വിൽപ്പന സ്റ്റാൾ തൃണമൂലുകാർ നശിപ്പിച്ചു. മമത സർക്കാരിന്റെ വൻ അഴിമതിയ്ക്കും അക്രമത്തിനുമെതിരായി അവിടെ പതിച്ചിരുന്ന പോസ്റ്ററുകളും കീറി കളഞ്ഞു.  അതിക്രമത്തിനെതിരെ  പാർടി നടത്തിയ  പ്രതിഷേധ പരിപാടി പോലീസ് തടയുകയും പാർടി കൊൽക്കത്ത ജില്ലാ സെക്രട്ടറി കലോൾ മജുംദാർ, പ്രമുഖ അഭിഭാഷകനും രാജ്യസഭായംഗവുമായ വികാസ് ഭട്ടാചര്യ, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ കമലേഷ് ഭട്ടാചര്യ എന്നിവരുൾപ്പടെ നിരവധി നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റു ചെയ്യുകയും ചെയ്തു.

പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കിയതോടെ അറസ്റ്റു ചെയ്തവരെ വിട്ടയച്ച് തകർത്ത സ്റ്റാൾ പുന:സ്ഥാപിച്ചു. സ്റ്റാൾ  തകർത്തതിന്  തൃണമൂൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top