16 September Monday

മരട് മുൻസിപ്പാലിറ്റിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

ന്യൂഡൽഹി> അനധികൃത നിർമാണപ്രവർത്തണമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുൻസിപ്പാലിയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്മെന്റ്സ്, കായലോരം അപ്പാർട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാൻ ആണ് ഉത്തരവ്

ഒരു മാസത്തിനുള്ളിൽ ആണ് പൊളിച്ച് നീക്കി റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു. അനധികൃത നിർമാണങ്ങൾ കാരണം ഉള്ള പ്രളയവും പേമാരിയും താങ്ങാൻ ഇനിയും കേരളത്തിന് കഴിയില്ല എന്ന് ജസ്റ്റിസ് അരുൺ മിശ്ര.


പ്രധാന വാർത്തകൾ
 Top