05 December Thursday

മണിപ്പുരിൽ വെടിവയ്പിൽ 
2 പേർ കൊല്ലപ്പെട്ടു ; ഡ്രോൺ ഉപയോ​ഗിച്ചും ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ഇംഫാൽ
ഒരുവർഷത്തിൽ ഏറെയായി തുടരുന്ന വർഗീയ കലാപത്തിന്‌ അറുതിയില്ലാത്ത മണിപ്പുരിൽ അക്രമികളുടെ വെടിയേറ്റ്‌ സ്ത്രീയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പന്ത്രണ്ടുവയസുകാരിയും രണ്ടു പൊലീസുകാരും ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കാങ്പോക്പിയിലെ നക്കുജങ് ​ഗ്രാമത്തിൽ നിന്ന് ഇഫാംൽ വെസ്റ്റിലെ ‌​ഗ്രാമത്തിലേക്കാണ് വെടിവയ്പുണ്ടായത്. ഡ്രോൺ വഴി ഒരു വീടിന് മുകളിൽ ബോംബിട്ടതായും റിപ്പോര്‍ട്ടുണ്ട്.

കാങ്പോക്പി കുക്കി ഭൂരിപക്ഷ പ്രദേശവും ഇംഫാൽ വെസ്റ്റ് മെയ്‌ത്തി സ്വാധീനമേഖലയുമാണ്. കുക്കി തീവ്രവാദികളാണ് സ്ത്രീയെ വെടിവച്ചുകൊന്നതെന്ന് മെയ്‌ത്തി വിഭാ​ഗം ആരോപിച്ചു. എന്നാൽ കാങ്പോക്പിയിലെ തങ്ങളുടെ ​ഗ്രാമത്തിലേക്കാണ് ആദ്യം വെടിവയ്പുണ്ടായതെന്നാണ് കുക്കികളുടെ വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top