28 September Tuesday

മണിപ്പൂരിൽ മുൻ കോൺഗ്രസ്‌ അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ഇംഫാല്‍ > മണിപ്പൂരിൽ കോൺഗ്രസ്‌ മുൻ അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജാം ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിൽ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ്‌ അംഗത്വം നല്‍കി. സംസ്ഥാനത്ത് അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിലെ പ്രധാന നേതാവ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.

കഴിഞ്ഞമാസമായിരുന്നു ഗോവിന്ദാസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷനും മുൻ മന്ത്രിയും ആറു തവണ ബിഷ്‌ണുപുർ മണ്ഡലത്തിലെ എംഎൽഎയും ആയിരുന്നു ഗോവിന്ദാസ്. നിയമസഭയിൽ കോൺഗ്രസിന്‍റെ ചീഫ് വിപ്പ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top