12 September Thursday

'ഇത് സ്വാതന്ത്ര്യത്തിന്റെ ചായ': ഭാര്യക്കൊപ്പം ചായകുടിക്കുന്ന സെൽഫി പങ്കുവച്ച് മനീഷ് സിസോദിയ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ന്യൂഡല്‍ഹി > വെള്ളിയാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ മനീഷ് സിസോദിയ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ എക്‌സില്‍ പോസ്റ്റ് ചെയ്തു. 17 മാസങ്ങള്‍ക്ക് ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാത ചായ എന്ന അടിക്കുറിപ്പോടെയാണ് സിസോദിയ ചിത്രം പങ്കുവച്ചത്.

ഡല്‍ഹി മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സിസോദിയ 17 മാസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇപ്പോഴും ജയിലിലാണ്.

ജയില്‍ മോചിതനായ ശേഷം സിസോദിയ കെജരിവാളിന്റെ കുടുംബത്തെ കാണാനായി പോയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്‍പതിനാണ് ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് ഇഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top