14 October Monday

രോ​ഗം മാറ്റാമെന്ന പേരിൽ മന്ത്രവാദം: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ന്യൂഡൽഹി > അസുഖം മാറാനെന്ന പേരിൽ നടന്ന മന്ത്രവാദത്തിനിടെ 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് 52കാരൻ. നോർത്ത് ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. പെൺകുട്ടിയുടെ അയൽക്കാരനാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ അസുഖം മാറ്റാനെന്നു പറഞ്ഞാണ് പ്രതി മൊഹമ്മദ് ഷെരീഫ് മന്ത്രവാദം നടത്തിയത്.

ഇതിന്റെ ചടങ്ങുകൾക്കാണെന്നു പറഞ്ഞാണ് കുട്ടിയെ ഷെരീഫ് ശ്മശാനത്തിലെത്തിച്ചത്. തുടർന്ന് ലൈം​ഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്നും പറഞ്ഞാൽ പിതാവ് മരിച്ചുപോകുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തിയാണ് അറസ്റ്റ്. 12കാരിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top