മകളെ ലൈംഗികമായി ഉപദ്രവിച്ചു; ബന്ധുവിനെ കൊലപ്പെടുത്തി അച്ഛൻ
ഹൈദരാബാദ് > മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്. കുവൈത്തിൽ നിന്നെത്തി ആരോപണവിധേയനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തിരികെ വിദേശത്തേക്കുതന്നെ പോയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിന് ആന്ധ്രാപ്രദേശിലാണ് സംഭവമുണ്ടായത്.
കുവൈത്തിൽ നിന്നെത്തിയ ആഞ്ജനേയ പ്രസാദാണ് ബന്ധുവായ ആഞ്ജനേയലുവിനെ കൊലപ്പെടുത്തിയത്. ഇയളുടെ ഭാര്യയുടെ സഹോദരിക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇവരുടെ ഒരു ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നറിഞ്ഞതോടെ പിതാവ് വിദേശത്ത് നിന്ന് നാട്ടിലെത്തി. തുടർന്ന് ആരോപണവിധേയനായ വ്യക്തിയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. തിരികെ കുവൈത്തിലെത്തിയ ശേഷം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
0 comments